Thursday, September 3, 2015

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ജനറല്‍ ടിക്കറ്റ്കൗണ്ടറില്‍നിന്ന് പകല്‍ ഒമ്പതുലക്ഷം കവര്‍ന്നത് 18 സെക്കന്‍ഡില്‍. ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും ശ്രദ്ധ മാറ്റിയാണ് 15 അംഗസംഘം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അതേപടി നടപ്പാക്കിയത്. 

തിരുച്ചിറപ്പള്ളി രാംജി നഗറിനടുത്ത മലൈപ്പട്ടി ഗ്രാമത്തിലെ മധുസൂദനന്‍ എന്ന സുധാകറി(39)നെ റെയില്‍വേ സുരക്ഷാസേനയ്ക്ക് കസ്റ്റഡിയില്‍ കിട്ടിയതോടെയാണ് ഒട്ടേറെ റെയില്‍വേ ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. 

മോഷണം തൊഴിലാക്കിയ മലൈപ്പട്ടി തിരുട്ടുഗ്രാമത്തിലെ ലക്ഷ്മിനാരായണ(55)ന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘമാണ് കവര്‍ച്ച നടത്തിയത്. കഴിഞ്ഞ ജൂലായ് 16-ന് പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം തിരുട്ടുഗ്രാമത്തില്‍നിന്ന് പുറപ്പെട്ട സംഘം റോഡ്മാര്‍ഗം കുറ്റാലത്തെത്തി താവളമടിച്ചു. നേരത്തേ മംഗളൂരുവിലെത്തി കവര്‍ച്ചയുടെ പദ്ധതി തയ്യാറാക്കിയ ലക്ഷ്മി നാരായണന്‍ രണ്ടുദിവസംകൊണ്ട് സംഘാംഗങ്ങളെ നന്നായി ഗൃഹപാഠംചെയ്യിച്ചു. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍നിന്നുള്ള വണ്ടിയില്‍ 18-ന് യാത്രതിരിച്ച സംഘം 19-ന് പകല്‍ 11 മണിയോടെ മംഗളൂരു സെന്‍ട്രലിലെത്തി. 

കാത്തിരിപ്പ് മുറിയിലെത്തി ഒരുമണിക്കൂറിനകം കുളിച്ച് വേഷംമാറിയ സംഘം 12 മണിയോടെ ടിക്കറ്റ്കൗണ്ടറിലെത്തി നിരീക്ഷണം തുടങ്ങി. പ്രവര്‍ത്തനം നടക്കുന്ന മൂന്നുകൗണ്ടറിന് മുമ്പിലും കൂട്ടംകൂടിനിന്ന് കലഹിച്ചും ബഹളംവെച്ചും ജീവനക്കാരുടെ ശ്രദ്ധ തങ്ങളിലേക്കാക്കി. കാഷ്യറെ കൗണ്ടറിലേക്ക് വിളിച്ചുവരുത്തുന്നതില്‍ സംഘം വിജയിച്ചതോടെ ലക്ഷ്മി നാരായണന്‍ അടയാളം നല്കി. പെട്ടെന്ന് മുറിയില്‍ പ്രവേശിച്ച മധുസൂദനന്‍ മേശ വലിപ്പില്‍നിന്ന് നോട്ടുകെട്ടുകള്‍ ബിഗ്‌ഷോപ്പറില്‍ നിറച്ച് പുറത്തിറങ്ങി. 18 സെക്കന്‍ഡിനകം കാര്യം സാധിച്ച് പുറത്തെത്തിയ മധുസൂദനനും കൂട്ടാളികളും മൂന്ന് ഓട്ടോകളില്‍ സെന്‍ട്രല്‍ ബസ്സ്റ്റാന്‍ഡില്‍ ചെന്ന് മുരുഡേശ്വറിലേക്ക് രക്ഷപ്പെട്ടു. ബസ് കയറുംമുമ്പ് മുഴുവന്‍തുകയും അജ്ഞാതന്‍വഴി ലക്ഷ്മി നാരായണന്‍ അജ്ഞാതകേന്ദ്രത്തില്‍ എത്തിച്ചതായാണ് മധുസൂദനന്റെ മൊഴി.

മുരുഡേശ്വറില്‍നിന്ന് പിറ്റേന്നാള്‍ ഗോവയില്‍ എത്തിയ സംഘം പിന്നീടുള്ള രണ്ടുദിവസം ഗോവയ്ക്കും കാര്‍വാറിനും ഇടയില്‍ വണ്ടിയില്‍ തുടരെ യാത്രചെയ്തുകൊണ്ടിരുന്നു. അപ്പോഴേക്കും കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഗോവയില്‍ പ്രവര്‍ത്തിക്കുന്ന കെന്നഡി മഡ്ഗാവിലെത്തി. മാപോസയിലെ ബാങ്ക് ഓഫ് ഇന്ത്യയായിരുന്നു അടുത്ത ലക്ഷ്യം. കെന്നഡി തയ്യാറാക്കിയ പദ്ധതിപ്രകാരം നീങ്ങിയ സംഘം പിഴവുകൂടാതെ പിന്നെയും 12 ലക്ഷം കവര്‍ന്നു. കാഷ്യറുടെ ക്യാബിനില്‍ കടന്ന് കറന്‍സി നിറച്ച സ്യൂട്ട്‌കേസുമായി പുറത്തിറങ്ങിയ മധുസൂദനന്റെ പടം വ്യക്തതയോടെ സി.സി.ക്യാമറയില്‍ പതിഞ്ഞു. 

ബാങ്കില്‍നിന്ന് പുറത്തിറങ്ങി പലതായി പിരിഞ്ഞ സംഘത്തിന് കാര്‍വാറില്‍ ഒത്തുകൂടാനായിരുന്നു കെന്നഡി നല്കിയ നിര്‍ദേശം. മധുസൂദനനും മുനി സ്വാമിക്കും ഒപ്പം പണംനിറച്ച ബിഗ്‌ഷോപ്പറുമായി കെന്നഡിയും കാര്‍വാറിന് ബസ് കയറി. ഒരേ ബസ്സില്‍ ആയിരുന്നെങ്കിലും മൂന്നുപേരും മാറി ഇരുന്നായിരുന്നു യാത്ര. ബാങ്ക് കവര്‍ച്ചയുടെ പടം വാട്ട്‌സ് ആപ്പില്‍ പ്രചരിച്ചതോടെ ഗോവ പോലീസ് മുഴുവന്‍ ബസ്സുകളും വഴിയില്‍തടഞ്ഞ് പരിശോധിച്ചു. മധുസൂദനനെ പിടികൂടിയതോടെ പ്രതിയുമായി പോലീസ് മാപോസയ്ക്ക് മടങ്ങി. 12 ലക്ഷത്തിന്റെ കറന്‍സിയുമായി കെന്നഡിയും മുനിസ്വാമിയും അതേബസ്സില്‍ യാത്രതുടര്‍ന്നു. 

ഗോവയിലെ ബാങ്ക് കവര്‍ച്ചയിലെ പ്രതിക്ക് സെന്‍ട്രല്‍ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിലെ ആളുമായി സാദൃശ്യമുണ്ടെന്ന തിരിച്ചറിവാണ് മംഗലാപുരം ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ എ.പി.വേണുവിനെയും എസ്.ഐ. പുരുഷോത്തമനെയും ഗോവയില്‍ എത്തിച്ചത്. ഡിവിഷണല്‍ കമാന്‍ഡന്റ് സി.രാമദാസ് എ.എസ്.ഐ.മാരായ സുനില്‍കുമാറിനെയും ദീപകിനെയുംചേര്‍ത്ത് പ്രത്യേക അന്വേഷണസംഘത്തിന് രൂപംനല്കി. പിന്നീട് സി.സി. ടി.വി. ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലില്‍ മധുസൂദനന്‍ കവര്‍ച്ചയുടെ മുഴുവന്‍ വിശദാംശങ്ങളും നല്കുകയായിരുന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. 

kabarile adyarathri kabeer baqavi

Tuesday, August 11, 2015

Tuesday, July 28, 2015

മുൻ രാഷ്‌ട്രപതി ഡോ . എ പി ജെ അബ്ദുൽ കലാമിന്റെ വിയോഗത്തിൽ ഇരിവേരി വെസ്റ്റ് എൽ  പി സ്കൂൾ  അധ്യാപകരും വിദ്യാർത്ഥികളും അഗാധമായ അനുശോചനം രേഖപ്പെടുത്തി . മിസ്സൈൽ മാന് പ്രണാമമർപ്പിചു മൌനം ആചരിച്ചു . ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ്‌ പി അധ്യക്ഷനായിരുന്നു . 

Monday, July 27, 2015

Dr. A P J Abdul Kalam during his last speech in Shillong College - 27 07...


മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം അന്തരിച്ചു.