മുൻ രാഷ്‌ട്രപതി ഡോ . എ പി ജെ അബ്ദുൽ കലാമിന്റെ വിയോഗത്തിൽ ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും അഗാധമായ അനുശോചനം രേഖപ്പെടുത്തി . മിസ്സൈൽ മാന് പ്രണാമമർപ്പിചു മൌനം ആചരിച്ചു . ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് പി അധ്യക്ഷനായിരുന്നു .
Tuesday, July 28, 2015
Monday, July 27, 2015
Wednesday, July 22, 2015
കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും
സബ് ജില്ലാതല ക്വിസ് മത്സരം 24/7/2015 ന്
ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും 16/8/2015 മുതല്‍ 26/8/2015 വരെ കണ്ണൂര്‍ പോലീസ് മൈദാനിയില്‍ വെച്ച് നടക്കുന്നു. ഇതിന്‍റെ ഭാഗമായി ഉള്ള സബ്ജില്ലാതല ക്വിസ് മത്സരം 24/7/2015 വെള്ളിയാഴ്ച കണ്ണൂര്‍ സയന്‍സ്പാര്‍ക്കില്‍ വെച്ച് ചുവടെ ചേര്‍ത്ത ക്രമപ്രകാരം നടക്കും.
- LP വിഭാഗം- രാവിലെ 9.30 ന്
- UP വിഭാഗം - രാവിലെ 10.30 ന്
- HS വിഭാഗം - രാവിലെ 11.30 ന്
- HSS വിഭാഗം- ഉച്ച 12.30 ന്
ക്വിസ് മത്സരം എഴുത്ത് പരീക്ഷാ രൂപത്തിലാണ് നടക്കുക. സ്കൂള്‍ തല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിയാണ് സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുക്കേണ്ടത്. കുട്ടിയെ അനുഗമിച്ചു വരുന്നത് രക്ഷകര്‍ത്താവ് ആണെങ്കില്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ കുട്ടിയുടെ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം.
Monday, July 20, 2015
സോഷ്യല്‍മീഡിയയില്‍ അവധിപ്രഖ്യാപിച്ചവര്‍ കുടുങ്ങും
കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച കളക്ടര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍, പ്രഖ്യാപനം വരുംമുമ്പുതന്നെ സോഷ്യല്‍ മീഡിയ അവധിവാര്‍ത്ത ആഘോഷിച്ചു.
എന്നാല്‍, വാര്‍ത്ത ആഘോഷിച്ചവര്‍ ഇനി കുടുങ്ങും. തന്റെപേരിലുള്ള വ്യാജ അവധിവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കളക്ടര്‍ പി.ബാലകിരണ്‍ പരാതിനല്കി. സൈബര്‍സെല്‍ ഡിവൈ.എസ്.പി.ക്കാണ് പരാതി നല്കിയത്. സൈബര്‍സെല്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, രാവിലെമുതല്‍ വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചതായി വാര്‍ത്ത പ്രചരിച്ചു. ഇതുകണ്ടയുടന്‍ നിരവധിപേര്‍ വാര്‍ത്ത ഷെയര്‍ചെയ്തു. ഇതുകേട്ടതോടെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നിരവധിപേര്‍ പത്ര ഓഫീസുകളിലേക്ക് വിളിച്ച് അവധിവിവരം അന്വേഷിച്ചുതുടങ്ങി. ചിലര്‍ കളക്ടറെ നേരിട്ടുവിളിച്ച് വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഈ വിവരം കളക്ടര്‍ അറിയുന്നത്.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, രാവിലെമുതല്‍ വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചതായി വാര്‍ത്ത പ്രചരിച്ചു. ഇതുകണ്ടയുടന്‍ നിരവധിപേര്‍ വാര്‍ത്ത ഷെയര്‍ചെയ്തു. ഇതുകേട്ടതോടെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നിരവധിപേര്‍ പത്ര ഓഫീസുകളിലേക്ക് വിളിച്ച് അവധിവിവരം അന്വേഷിച്ചുതുടങ്ങി. ചിലര്‍ കളക്ടറെ നേരിട്ടുവിളിച്ച് വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഈ വിവരം കളക്ടര്‍ അറിയുന്നത്.
ഇതുവരെ അവധി നല്കിയിട്ടില്ലെന്ന് കളക്ടര്‍ ഇവരെയെല്ലാം അറിയിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച ജില്ലയില്‍ എട്ട് സെന്റിമീറ്റര്‍ വരെ മഴപെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വന്നതോടെയാണ് അവധി നല്‍കാന്‍ കളക്ടര്‍ തീരുമാനിച്ചത്. അതിനുമുമ്പുവരെ ജില്ലയില്‍ അവധി പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. തന്റെപേരില്‍ ഇത്തരത്തില്‍ വീണ്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനായാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ മാസം ഒന്നാം തിയ്യതി സ്കൂൾ തുറക്കുമെന്നും പാഠപുസ്തകങ്ങൾ അപ്പോൾ എത്തിക്കണമെന്നും അറിയുന്നവർ എല്ലാ സംവിധാനങ്ങൾ ഉണ്ടായിട്ടും പാഠപുസ്തകം ഒന്നര മാസം കഴിഞ്ഞും എത്തിക്കാൻ സാധിക്കാതെയിരിക്കുമ്പോൾ ഒരാഴ്ചകൊണ്ട് എയ്ഡഡ് സ്കൂളുകളിൽ ചുരുങ്ങിയത് രണ്ട് കക്കൂസുകൾ പണിത് പ്രഖ്യാപനം നടത്താൻ പ്രഥമാധ്യാപകരോട് ആവശ്യപ്പെടുന്നതിന്റെ യുക്തി എന്താണെന്ന് അറിയുന്നവർ പറഞ്ഞു തരുമോ?
Saturday, July 18, 2015
അധികമായി ആവശ്യപ്പെട്ട പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഹെല്‍പ്ലൈന്‍ നമ്പറില്‍ അറിയിക്കണം
സ്കൂളുകള്‍ it@school വെബ്സൈറ്റില്‍ ഇന്‍ഡന്റ്റ് ചെയ്തതിനുശേഷം 9/5/2015 ന് പ്രിന്‍റ്ഔട്ട് എടുത്ത് കറക്റ്റ് ചെയ്ത് അധികമായി ആവശ്യപ്പെട്ട പാഠപുസ്തകങ്ങള്‍ ഇനിയും സ്കൂളുകളില്‍ ലഭിച്ചിട്ടില്ലെങ്കില്‍ 9995414786 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.
Friday, July 17, 2015
Thursday, July 16, 2015
പാഠപുസ്തകങ്ങള്‍ ഹബില്‍നിന്നും സ്വീകരിച്ചു വിതരണം നടത്തണം
ഈ വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ 18/7/2015 ന് ടെക്സ്റ്റ് ബുക്ക് ഹബ് (GUPS KANATHUR) ല്‍ എത്തുമെന്ന് അറിയിപ്പ് ലഭിച്ചു. ആവശ്യമായ പാഠപുസ്തകങ്ങള്‍ എല്ലാ സൊസൈറ്റി സെക്രെട്ടറിമാരും 19/7/2015 ന് ഹബ്ബില്‍നിന്നും നേരിട്ട് സ്വീകരിക്കണം. 20/7/2015 ന് പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും വിതരണം ചെയ്യുകയും അവ അന്നുതന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിച്ചു എന്ന് പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തി വിവരം 20/7/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഈ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീ.മിഥുന്‍.ജി.ആര്‍ ന്‍റെ മൊബൈല്‍ നമ്പര്‍ (9446617626) ലോ ഈ ഓഫീസിലെ ലാന്‍ഡ് ലൈന്‍ നമ്പറിലോ അറിയിക്കണം. ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് എന്ന് കണ്ണൂര്‍ DDE അറിയിച്ചു.
Wednesday, July 15, 2015
CLUSTER TRAINING
21st July 2015 to 27th July 2015 (10 am onward)
Venue & Time Schedule
Class / Subject
|
Venue
|
Date
|
Class I
|
Kannur North BRC
|
21/7/2015
|
Class II
|
22/7/2015
| |
Class III
|
23/7/2015
| |
Class IV
|
24/7/2015
| |
LP Arabic
|
27/7/2015
| |
UP Maths
|
Varam UP School
|
21/7/2015
|
UP English
|
22/7/2015
| |
Social Science
|
23/7/2015
| |
Basic Science
|
24/7/2015
| |
Malayalam
|
27/7/2015
| |
Hindi
|
Autism Center
|
22/7/2015
|
Urdu
|
23/7/2015
| |
UP Arabic
|
24/7/2015
| |
Sanskrit
|
27/7/2015
|
പരിശീലനത്തിന് എത്തുന്ന അദ്ധ്യാപകര്‍ നിര്‍ബ്ബന്ധമായും ടീച്ചര്‍ ടെക്സ്റ്റും പാഠപുസ്തകവും കൊണ്ടുവരണം
Subscribe to:
Comments (Atom)
