സോഷ്യല്‍മീഡിയയില്‍ അവധിപ്രഖ്യാപിച്ചവര് കുടുങ്ങും
കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച കളക്ടര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാല്‍, പ്രഖ്യാപനം വരുംമുമ്പുതന്നെ സോഷ്യല്‍ മീഡിയ അവധിവാര്ത്ത ആഘോഷിച്ചു.
എന്നാല്‍, വാര്‍ത്ത ആഘോഷിച്ചവര്‍ ഇനി കുടുങ്ങും. തന്റെപേരിലുള്ള വ്യാജ അവധിവാര്ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കളക്ടര്‍ പി.ബാലകിരണ്‍ പരാതിനല്‍കി. സൈബര്‍സെല്‍ ഡിവൈ.എസ്.പി.ക്കാണ് പരാതി നല്‍കിയത്. സൈബര്‍സെല്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, രാവിലെമുതല്‍ വാട്ട്സ്ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചതായി വാര്‍ത്ത പ്രചരിച്ചു. ഇതുകണ്ടയുടന്‍ നിരവധിപേര്‍ വാര്‍ത്ത ഷെയര്‍ചെയ്തു. ഇതുകേട്ടതോടെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നിരവധിപേര്‍ പത്ര ഓഫീസുകളിലേക്ക് വിളിച്ച് അവധിവിവരം അന്വേഷിച്ചുതുടങ്ങി. ചിലര്‍ കളക്ടറെ നേരിട്ടുവിളിച്ച് വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഈ വിവരം കളക്ടര്‍ അറിയുന്നത്.

ഇതുവരെ അവധി നല്‍കിയിട്ടില്ലെന്ന് കളക്ടര്‍ ഇവരെയെല്ലാം അറിയിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച ജില്ലയില്‍ എട്ട് സെന്റിമീറ്റര്‍ വരെ മഴപെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വന്നതോടെയാണ് അവധി നല്കാന് കളക്ടര്‍ തീരുമാനിച്ചത്. അതിനുമുമ്പുവരെ ജില്ലയില്‍ അവധി പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. തന്റെപേരില്‍ ഇത്തരത്തില്‍ വീണ്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനായാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോഗിന്റെ കെട്ടും മട്ടും നന്നാക്കിയാല്‍ നന്നായിരുന്നു
ReplyDelete